Monday, September 21, 2026

തിരുവല്ലയിൽ വിഷാദ രോഗിയായ വയോധികയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

പത്തനംതിട്ട: തിരുവല്ലയിലെ കുറ്റപ്പുഴയിൽ 60 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. വീടിന്റെ അടുക്കളയിൽ കഴുത്തറത്ത് മരിച്ച നിലയിലാണ് വയോധികയെ കണ്ടെത്തിയത്. കുറ്റപ്പുഴ പുതുപ്പറമ്പിൽ വീട്ടിൽ മഹിളാമണിയാണ് മരിച്ചത്.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മൃതദേഹം കണ്ടത്. വീട്ടിൽ നിന്ന് അനക്കമൊന്നുമില്ലാത്തതിനെ തുടർന്ന് അയൽവാസി മഹിളാമണിയുടെ വീട്ടിലെത്തി അന്വേഷിക്കുകയായിരുന്നു. അപ്പോഴാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കിടക്കുന്ന മഹിളാമണിയെ കണ്ടത്. ഉടൻ തന്നെ നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കോവിഡ് ബാധിച്ചതിന് ശേഷം മഹിളാ മണി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Latest Articles