Monday, April 29, 2024
spot_img

കണ്ണൂരിൽ സിപിഐഎം പ്രവര്‍ത്തകന്റെ വീടിനുള്ളില്‍ സ്ഫോടനം; ജില്ലയെ വീണ്ടും കാലാപ ഭൂമിയാക്കാനുള്ള ഇടതുപക്ഷ ശ്രമം എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കണ്ണൂ‍ർ: മട്ടന്നൂർ നടുവനാട്ടിൽ സിപിഐഎം പ്രവര്‍ത്തകന്റെ വീടിനുള്ളില്‍ സ്ഫോടനം. രാജേഷ് എന്നയാളുടെ വീട്ടിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഇയാൾക്ക് പരിക്കേറ്റു. സിപിഎം പ്രവർത്തകനാണ് ഇയാൾ. നിരവിധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാജേഷ്. പ്രദേശത്ത് മുമ്പും സ്ഫോടനം ഉണ്ടായിട്ടുള്ളതായി നാട്ടുകാർ പറയുന്നു.

വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ രാജേഷിനെ ആശുപത്രിയിൽ എത്തിച്ചു. ഇപ്പോൾ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ഇയാൾ. വീട്ടിനകത്ത് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.

കണ്ണൂര്‍ ജില്ല വീണ്ടും കാലാപ ഭൂമിയാക്കാന്‍ സി.പി.എം ശ്രമിക്കുന്നു. അതിന്‌ ഒടുവിലത്തെ ഉദാഹരണമാണ്‌ ബോംബ്‌ നിര്‍മ്മാണത്തിനിടെ മട്ടന്നൂരില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീട്ടില്‍ നടന്ന ‌സ്ഫോടനം. സി.പി.എമ്മിന്റെ നിയന്ത്രണത്തില്‍ കണ്ണൂര്‍ ജില്ലയില്‍ പലഭാഗത്തും ആയുധ നിര്‍മ്മാണം തകൃതിയായി നടക്കുന്നു. ബോംബ്‌ നിര്‍മ്മാണം സി.പി.എമ്മിന്‌ കുടില്‍ വ്യവസായമാണ്‌. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്‌ ഉത്തരവാദപ്പെട്ട പോലീസ്‌ നിഷ്‌ക്രിയത്വം തുടരുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി.

Related Articles

Latest Articles