Thursday, December 25, 2025

പാനൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞു വീണ് മരിച്ചു; മരണകാരണം വ്യക്തമല്ല

കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞു വീണു മരിച്ചു. കണ്ണങ്കോട്ടെ പൂതങ്കോട് അബ്ദുറസാഖിന്റെയും ഹഫ്സയുടെയും മകള്‍ ഫര്‍മി ഫാത്തിമയാണ് മരിച്ചത്. മൊകേരി രാജീവ് ഗാന്ധി ഹയര്‍ സെക്കന്‍ററി സ്കൂള്‍ വിദ്യാര്‍ഥിനിയാണ് ഫര്‍മി ഫാത്തിമ.

ഇന്നലെ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ശേഷമാണ് ഫര്‍മി കുഴഞ്ഞു വീണത്. തുടര്‍ന്ന് തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്. മരണ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം അറിയാനാവൂ എന്ന് പൊലീസ് പറഞ്ഞു.

Related Articles

Latest Articles