Saturday, November 14, 2026

കണ്ണൂർ വി.സി നിയമനത്തിൽ സുപ്രീം കോടതിവിധി മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടി, മന്ത്രി ആർ. ബിന്ദു ഉടൻ രാജിവയ്ക്കണം – യുവമോർച്ച

തിരുവനന്തപുരം: കണ്ണൂർ വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രൻ്റെ പുനർ നിയമനം സുപ്രീം കോടതി റദ്ദാക്കുമ്പോൾ അത് സംസ്ഥാന സർക്കാരിനേറ്റ കനത്ത പ്രഹരമാണെന്നും. നിയമനത്തിൽ അനാവശ്യ ഇടപെടൽ ഉണ്ടായെന്ന കോടതി വിധിയിലെ പരാമർശ കണക്കിലെടുത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു രാജി വയ്ക്കണമെന്നും യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ.

  പ്രഫുൽ കൃഷ്ണൻ പറഞ്ഞു. ഗവർണ്ണറെ സമ്മർദ്ദത്തിലാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ  ധാർമ്മികതയുടെ പേരിൽ സ്ഥാനമൊഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ശുദ്ധീകരണം ആവശ്യമാണെന്നും  സുപ്രീം കോടതി വിധി അതിൻ്റെ തുടക്കം ആകട്ടെയെന്നും പ്രഫുൽ കൃഷ്ണൻ പറഞ്ഞു. 

   ഇടത് പക്ഷത്തിൻ്റെ രാഷ്ട്രീയ വൽക്കരണത്തിനും പിൻവാതിൽ നിയമനങ്ങൾക്കും വേദിയാകുന്നത് സർവ്വകലാശാലകളാണ്. ഗോപിനാഥ് രവീന്ദ്രൻ്റെ പുനർ നിയമനം നടത്താൻ ആർക്കായിരുന്നു താല്പര്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു.

Related Articles

Latest Articles