Sunday, January 4, 2026

കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട; 423 ഗ്രാം സ്വർണം പോലീസ് പിടികൂടി, ബത്തേരി സ്വദേശി അൻഷാദ് അറസ്റ്റിൽ

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട. കരിപ്പൂർ വിമാനത്താവളത്തിന് പുറത്തതായിട്ടാണ് 423 ഗ്രാം സ്വർണം പോലീസ് പിടികൂടിയത്. സുൽത്താൻ ബത്തേരി സ്വദേശി അൻഷാദിൽ നിന്നാണ് 423 ഗ്രാം സ്വർണം പിടികൂടിയത്. കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണ്ണമാണ് വിമാനത്താവളത്തിന് പുറത്തുനിന്നും പോലീസ് പിടികൂടിയത്.

ഈ അടുത്ത മാസങ്ങളിലെ കണക്ക് പ്രകാരം ഇത് ഏഴാം തവണയാണ് കസ്റ്റംസിനെ വെട്ടിച്ച സ്വർണം പോലീസ് കണ്ടെടുക്കുന്നത്.

കഴിഞ്ഞ ദിവസവും ഇതേ രീതിയിൽ ഒരാളെ പോലീസ് പിടികൂടിയിരുന്നു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് ഇറങ്ങിയ ഒരു യാത്രികനിൽ നിന്നും 40 ലക്ഷം രൂപയുടെ സ്വർണ്ണമാണ് പോലീസ് പിടികൂടിയത്. 780 ഗ്രാം സ്വർണ്ണമാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. സംഭവത്തിൽ ബഹറിനിൽ നിന്നെത്തിയ ബാലുശേരി സ്വദേശി കെ.ടി സാഹിറിനെയും സ്വർണം കൈമാറാനെത്തിയ കുറ്റ്യാടി സ്വദേശി അമീറിനെയും പോലീസ് അറസ്റ്റ് ചെയ്തു.

Related Articles

Latest Articles