Sunday, November 1, 2026

കോൺഗ്രസ് എന്നത് കുടുംബ വാഴ്ച മാത്രമായി ഒതുങ്ങുമോ? കോണ്‍ഗ്രസ് നേതാവ് എംഎല്‍എ സ്ഥാനം രാജിവച്ചു

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ആനന്ദ് സിങ് എംഎല്‍എ സ്ഥാനം രാജിവച്ചു. ബെല്ലാരി ജില്ലയിലെ വിജയാനഗര്‍ മണ്ഡലത്തിലെ എംഎല്‍എയാണ് ആനന്ദ് സിങ്.

സ്പീക്കര്‍ കെആര്‍ രമേശിന്റെ വീട്ടിലെത്തി ഇന്ന് രാവിലെയാണ് അദ്ദേഹം രാജിക്കത്ത് നല്‍കിയത്. നേരത്തെ വാഗ്ദാനം ചെയ്ത മന്ത്രിസ്ഥാനം ലഭിക്കാത്തതിലുള്ള പ്രതിഷേധമായിട്ടാണ് ആനന്ദ് സിങ് രാജിവച്ചതെന്നാണ് റിപ്പോര്‍ട്ട്. രണ്ടു തവണ മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോഴും അദ്ദേഹത്തെ പരിഗണച്ചിരുന്നില്ല.

Related Articles

Latest Articles