ഢാക്ക: കർണാടകയിൽ നിന്നും ഉയർന്ന ഹിജാബ് വിവാദം ആളിക്കത്തുന്നു. ക്ലാസ് മുറികളിൽ പെൺകുട്ടികളെ ബുർഖ ധരിക്കാൻ അനുവദിച്ചില്ലെങ്കിൽ ബംഗ്ലാദേശിലെ ഹിന്ദുക്കളെ സമാധാനമായി ജീവിക്കാൻ അനുവദിക്കില്ലെന്ന ഭീഷണിയുമായി ഇസ്ലാമിക മൗലികവാദികൾ.
ഇന്ത്യയിലെ ക്ലാസ് മുറികളിൽ പെൺകുട്ടികളെ ബുർഖ ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച ബംഗ്ലാദേശിൽ തീവ്ര ഇസ്ലാമിക സംഘടനകളുടെ പ്രതിഷേധ പ്രകടനം നടത്തി. മാത്രമല്ല കർണാടകയിലെ ക്ലാസ് മുറികളിൽ വിദ്യാർത്ഥികൾക്ക് ബുർഖ അനുവദിക്കണമെന്ന് ഇവർ പറഞ്ഞു.
അല്ലാത്തപക്ഷം ബംഗ്ലാദേശിലെ ഹിന്ദുക്കളെ സമാധാനമായി ജീവിക്കാൻ അനുവദിക്കില്ലെന്നും, ഇന്ത്യയിൽ ഇസ്ലാമിക വേഷവിധാനം അനുവദിച്ചില്ലെങ്കിൽ ബംഗ്ലാദേശിലെ ഹിന്ദു സ്ത്രീകളെ കങ്കണവും സിന്ദൂരവും ധരിക്കാൻ അനുവദിക്കില്ലെന്നും അവർ ഭീഷണി മുഴക്കി.
നേരത്തെ ഇന്ത്യയിൽ ക്ലാസ് മുറികളിൽ ബുർഖ ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഫ്ഗാനിസ്ഥാനിൽ താലിബാനും പാകിസ്ഥാനിൽ മന്ത്രിമാരുൾപ്പെടെ ഉള്ളവരും രംഗത്ത് വന്നിരുന്നു. ഇസ്ലാമി ആന്ദോളൻ ബംഗ്ലാദേശ് എന്ന സംഘടന ബംഗ്ലാദേശിലെ ഹിന്ദു സ്ത്രീകൾ കഠിനമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.

