Saturday, May 18, 2024
spot_img

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; തൃശ്ശൂർ ജില്ലാ സെക്രട്ടറിയെ മണിക്കൂറുകൾ ചോ​ദ്യം ചെയ്ത് ഇഡിയും ആദായ നികുതി വകുപ്പും; എം.എം. വർ​ഗീസിന്റെ ഫോൺ പിടിച്ചെടുത്തു

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ വിശദമായി പരിശോധിച്ച് ഇഡി. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ തൃശ്ശൂർ ജില്ലാ സെക്രട്ടറിയായ എം.എം. വർ​ഗീസിന്റെ ഫോൺ പിടിച്ചെടുത്തു.

സിപിഎമ്മിന് രഹസ്യ അക്കൗണ്ടില്ലെന്ന വാദം വർ​ഗീസ് ആവർത്തിച്ചെന്നാണ് വിവരം. ഇഡി കൂടാതെ ആദായ നികുതി വകുപ്പിൽ നിന്നുള്ള ഉദ്യോ​ഗസ്ഥരും വർ​ഗീസിനെ ചോദ്യം ചെയ്തിരുന്നു. എറണാകുളത്തെ ഇഡി ഓഫീസിലായിരുന്നു ചോദ്യം ചെയ്യലിന് വർ​ഗീസ് ഹാജരായത്.

കഴിഞ്ഞ ദിവസം കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അം​ഗം പി.കെ ബിജുവിനെ ഇഡി ചോദ്യം ചെയ്തിരുന്നു. തട്ടിപ്പ് കേസിൽ നേരത്തെ അറസ്റ്റിലായ സിപിഎം നേതാവ് പി.ആർ അരവിന്ദാക്ഷന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ബിജുവിനെ ചോദ്യം ചെയ്തത്. സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

Related Articles

Latest Articles