Wednesday, November 4, 2026

ക്രിമിനലുകളെ വളരാൻ അനുവദിക്കല്ല!ഓരോ പൗരന്റേയും സുരക്ഷയാണ് സർക്കാരിന്റെ ലക്ഷ്യം!സുരക്ഷയ്‌ക്ക് ഭീഷണിയായി ആര് നിന്നാലും അവരുടെ അന്ത്യകർമ്മങ്ങൾ ചെയ്യുമെന്ന് ഉറപ്പ് ; മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്

നാടിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയായി ആര് നിലകൊണ്ടാലും അവരുടെ അന്ത്യകർമ്മങ്ങൾ ചെയ്യുമെന്ന് ഉറപ്പാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്രിമിനലുകളെ വളരാൻ അനുവദിക്കില്ലെന്നും, ഓരോ പൗരന്റേയും സുരക്ഷ ഉറപ്പാക്കിക്കൊണ്ട് മാത്രമായിരിക്കും സർക്കാർ മുന്നോട്ട് പോവുകയെന്നും അദ്ദേഹം വ്യക്തമാക്കി. അലിഗഢിൽ ബിജെപി സ്ഥാനാർത്ഥി സതീഷ് കുമാർ ഗൗതമിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” പെൺകുട്ടികൾക്കും അമ്മമാർക്കും ബിസിനസുകാർക്കുമെല്ലാം ആശങ്കയില്ലാതെ പുറത്തിറങ്ങി നടക്കാനാകുമെന്ന് കുറച്ച് നാളുകൾക്ക് മുൻപ് വരെ ആരും കരുതിയിരുന്നില്ല. നമ്മുടെ നാട്ടിലെ ജനങ്ങളുടെ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ക്രിമിനലുകളുടെ ഇല്ലാതാക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കുന്നുണ്ട്. ഭഗവാൻ രാമന്റെ നാമം ജപിച്ചു കൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്. ഭഗവാൻ രാമനെ കൂടാതെ ഒന്നും സാധിക്കില്ല. എന്നാൽ സമൂഹത്തിന്റെ സുരക്ഷയ്‌ക്ക് ഒരാൾ ഭീഷണിയാണെങ്കിൽ അയാളുടെ അന്ത്യകർമ്മവും ഉറപ്പാണെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.

Related Articles

Latest Articles