Tuesday, May 28, 2024
spot_img

കരുവന്നൂർ ബാങ്ക് കൊള്ള; സഹകരണ സംഘം രജിസ്ട്രാർ ഇ ഡിക്ക് മുന്നില്‍, ചോദ്യം ചെയ്യല്‍ നിര്‍ണായകം!

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ഇ ഡി അന്വേഷണവുമായി ബന്ധപ്പട്ട് സഹകരണ രജിസ്ട്രാർ ടി വി സുഭാഷ് ഇ ഡിക്ക് മുന്നിൽ ഹാജരായി. കരുവന്നൂർ ബാങ്കിൽ തട്ടിപ്പ് നടന്ന നാളുകളിൽ ഓഡിറ്റിൽ ഉണ്ടായ വീഴ്ചകളാണ് ഇ ഡി പരിശോധിക്കുന്നത്. വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടും സഹകരണ വകുപ്പ് കൃത്യസമയത്ത് ഇടപെടാത്തത് രാഷ്ട്രീയ ഇടപെടൽ കാരണമാണോ എന്ന് ഇ ഡി അന്വേഷിക്കും.

ബാങ്കുമായി ബന്ധപ്പെട്ട സഹകരണ വകുപ്പ് കണ്ടെത്തലിന്‍റെ രേഖകൾ സഹകരണ രജിസ്ട്രാർ ഹാജരാക്കി. കേസിലെ പ്രതിയായ പി പി കിരണിന്‍റെ ബിസിനസ് പങ്കാളി ദീപക് സത്യപാലൻ, തൃശ്ശൂരിലെ ജ്വല്ലറി ഉടമ സുനിൽ കുമാർ, സതീശനുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ പ്രവാസി വ്യവസായി പി ജയരാജ് എന്നിവരും ഇ‍ ഡി ഓഫീസിൽ ഹാജരായിട്ടുണ്ട്. മാവേലിക്കര സഹകരണ ബാങ്ക് തട്ടിപ്പിൽ മുൻ ഭരണ സമിതി കുര്യൻ പള്ളത്തും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി.

Related Articles

Latest Articles