Sunday, June 2, 2024
spot_img

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: നിർണ്ണായക നീക്കവുമായി ഇ ഡി;സിപിഎം കൗൺസിലർ പി.ആർ. അരവിന്ദാക്ഷൻ കസ്റ്റഡിയിൽ !

കൊച്ചി:കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭയിലെ സിപിഎം കൗണ്‍സിലറുമായ പി.ആര്‍. അരവിന്ദാക്ഷനെ ഇ.ഡി.കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്തും എന്നാണ് ലഭിക്കുന്ന വിവരം. കരുവന്നൂര്‍ ബാങ്ക് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. നേരത്തെ ചോദ്യം ചെയ്യൽ വേളയിൽ തന്നെ മർദ്ദിച്ചുവെന്നാരോപിച്ച് പി.ആര്‍. അരവിന്ദാക്ഷൻ പോലീസിൽ പരാതി നൽകിയിരുന്നു.

കേസില്‍ മൂന്നാമത്തെ അറസ്റ്റാണിത്. തൃശൂരിലെ വീട്ടില്‍ നിന്നാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തത്. കരുവന്നൂരുമായി ബന്ധപ്പെട്ട് ഇ.ഡി അറസ്റ്റ് ചെയ്യുന്ന ആദ്യ രാഷ്ട്രീയ നേതാവാണ് അരവിന്ദാക്ഷന്‍. മുന്‍ മന്ത്രിയും എംഎല്‍എയമായ എ.സി.മൊയ്തീന്‍, സിപിഎം സംസ്ഥാന സമിതി അംഗം എം.കെ. കണ്ണന്‍ എന്നിവരെ കേസുമായി ബന്ധപ്പെട്ട് ഇ.ഡി. ചോദ്യം ചെയ്തിരുന്നു.

Related Articles

Latest Articles