Friday, May 17, 2024
spot_img

ഹൃദയാരോഗ്യത്തെ സംബന്ധിക്കുന്ന അറിവുകൾ സമൂഹ നന്മയ്ക്കായി പങ്കുവച്ച് പി ആർ എസ് ആശുപത്രി; കേരള സർവ്വകലാശാല കാര്യവട്ടം ക്യാമ്പസ്സിൽ ബോധവൽക്കരണ ക്യാമ്പ്; ആയിരങ്ങൾ പങ്കെടുക്കുന്ന വാക്കത്തോൺ സെപ്റ്റംബർ 29 ന്

തിരുവനന്തപുരം: ലോക ഹൃദയ ദിനാഘോഷങ്ങളുടെ ഭാഗമായി പി ആർ എസ് ആശുപത്രി കേരളാ സർവ്വകലാശാല സോഷ്യോളജി ഡിപ്പാർട്ട്മെന്റുമായി ചേർന്ന് സർവ്വകലാശാലയുടെ കാര്യവട്ടം ക്യാമ്പസ്സിൽ വച്ച് ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനവും ഹൃദയാരോഗ്യ ബോധവൽക്കരണ ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പ് കേരള സർവ്വകലാശാല സോഷ്യോളജി വിഭാഗം മേധാവി ഡോ സന്ധ്യ ആർ എസ് ഉദ്‌ഘാടനം ചെയ്‌തു. പി ആർ എസ് ആശുപത്രി കാർഡിയോളജി സോഷ്യൽ വർക്കർ ജോഷിനി ജോസ് ഹൃദയാരോഗ്യ ബോധവൽക്കരണം നടത്തി. ബേസിക് ലൈഫ് സപ്പോർട്ട് സെഷൻ പി ആർ എസ് ആശുപത്രി എമർജൻസി മെഡിസിൻ റസിഡന്റ് ഡോ ജെസിലും ഡോ എൽസിയും കൈകാര്യം ചെയ്‌തു. കേരളാ സർവ്വകലാശാല എം എസ് ഡബ്യു കോ ഓർഡിനേറ്റർ ഡാലിയ ആർ ചന്ദ്രൻ സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി അഖിൽ നന്ദിയും രേഖപ്പെടുത്തി. ഹൃദയാരോഗ്യം സംബന്ധിച്ച് സമൂഹത്തിന് ആവശ്യമായ ബോധവൽക്കരണം നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

സെപ്റ്റംബർ 29 നാണ് ലോക ഹൃദയ ദിനം. വേൾഡ് ഹാർട്ട് ഫെഡറേഷനാണ് ഹൃദയ ദിനാഘോഷങ്ങൾക്ക് ലോകമെമ്പാടും നേതൃത്വം നൽകുന്നത്. ഹൃദയത്തെ ഉപയോഗിക്കുക ഹൃദയത്തെ അറിയുക എന്നതാണ് ഇക്കൊല്ലത്തെ സന്ദേശം. പി ആർ എസ് ആശുപത്രി 29 ന് ബോധവൽക്കരണത്തിന്റെ ഭാഗമായി വാക്കത്തോൺ സംഘടിപ്പിച്ചിട്ടുണ്ട്. വാക്കത്തോൺ തിരുവനന്തപുരം ഡി സി പി കാവടിയാറിൽ ഫ്‌ളാഗ്ഓഫ് ചെയ്യും

Related Articles

Latest Articles