Sunday, May 19, 2024
spot_img

കരുവന്നൂർ കുംഭകോണത്തിൽ സിപിഎമ്മിന് കുരുക്കൊരുക്കി ഇഡി, ഇതിൽ പിണറായി കുടുങ്ങും | Karuvannur Cooperative Bank

അങ്ങനെ കള്ളൻ പിടിയിലാവാറായി. എന്തായാലും സിപിഎം അഴിമതികൾ പരിചതം തന്നെ. എന്നാൽ എത്രയൊക്കെ അഴിമതികൾ വന്നാലും തന്റെ നേതാക്കന്മാരെ അല്ലെങ്കിൽ തട്ടിപ്പു വീരന്മാരെ രക്ഷകൻ സാക്ഷാൽ കേരളം മുഖ്യമന്ത്രി പിണറായി വിജയൻ ഉള്ളപ്പോൾ നടക്കില്ലെന്ന് എല്ലാവർക്കും നന്നായി അറിയാം. എന്നാൽ പല നാൾ കള്ളൻ ഒരുനാൾ പിടിയിലെന്നാണ്. യാതൊരു സംശയവുമില്ലാതെ ഇതിനു പിന്നിൽ സിപിഎം ആണെന്ന് പറയാനാകും.

കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പിനെച്ചൊല്ലി സിപിഎമ്മില്‍ പൊരിഞ്ഞ പോര് എല്ലാവരും സാക്ഷികളാണ് . സംസ്ഥാന സെക്രട്ടേറിയറ്റംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായ ബേബി ജോണ്‍ പരസ്യമായാണ് പൊട്ടിത്തെറിച്ചത്തും വിവാദമായിരുന്നു. ഇനി ആ പൊട്ടിത്തെറിയുടെ കാരണങ്ങൾ കാണാൻ കിടക്കുന്നതെ ഉള്ളു.കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത് 200 കോടിയിലേറെ രൂപയുടെ കള്ളപ്പണ ഇടപാടുകള്‍. സഹകരണ ബാങ്കുകളുള്‍പ്പെടെ എല്ലാ ധനകാര്യസ്ഥാപനങ്ങളും പാലിക്കേണ്ട കെവൈസി രേഖകള്‍ സംബന്ധിച്ച ചട്ടം ബാങ്ക് പാലിച്ചിട്ടില്ല. തിരിച്ചറിയല്‍ രേഖകളില്ലാതെ നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും വായ്പകള്‍ നല്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Latest Articles