Friday, May 17, 2024
spot_img

മാൻഡ്രേക് ബാധ ബാങ്കിനും, പിണറായി കൈവെച്ചോ ഏത് ബാങ്കും പൊളിയും | karuvanoor Bank

സിപിഎം അഴിമതികൾ പരിചതം തന്നെ. എന്നാൽ എത്രയൊക്കെ അഴിമതികൾ വന്നാലും തന്റെ നേതാക്കന്മാരെ അല്ലെങ്കിൽ തട്ടിപ്പു വീരന്മാരെ രക്ഷകൻ സാക്ഷാൽ കേരളം മുഖ്യമന്ത്രി പിണറായി വിജയൻ ഉള്ളപ്പോൾ നടക്കില്ലെന്ന് എല്ലാവർക്കും നന്നായി അറിയാം. അധികാരത്തിന്റെ മറവിൽ പീഡിപ്പിക്കുന്നവരെ സംരക്ഷിക്കാനും, തട്ടിപ്പ് പ്രതികളെ സംരക്ഷിക്കാനുമുള്ളതായി മാറി കേരളത്തിലെ മുഖ്യമന്ത്രി. പോരാത്തതിന് തട്ടിപ്പ് വീരന്മാർക്ക് സമ്മാനവും.

ഇടപാടുകാരുടെ വ്യാപക പരാതി ഉയരുമ്പോഴും കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് സംസ്ഥാന സര്‍ക്കാരും സഹകരണ വകുപ്പും നല്‍കിയത് അവാര്‍ഡുകള്‍. 2016 മുതല്‍ ക്രമക്കേടുകള്‍ സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിരുന്ന ബാങ്കിന് 2019ല്‍ മികച്ച സഹകരണ ബാങ്കിനുള്ള പുരസ്‌കാരം നല്‍കി. ആസൂത്രണത്തിലും നിര്‍വ്വഹണത്തിലും സംസ്ഥാനത്ത് ഏറ്റവും മികച്ച നിലവാരം പുലര്‍ത്തിയ ബാങ്കിനുള്ള പുരസ്‌കാരമാണ് സഹകരണ വകുപ്പ് നല്‍കിയത്. മികച്ച ഇടപാടിന് റബ്‌കോ 2018ലും 2019ലും പുരസ്‌കാരം നല്‍കി.

Related Articles

Latest Articles