Saturday, May 4, 2024
spot_img

രാ​ജ്യ​ത്ത് 39,742 പേർക്ക് കൂടി കൊവിഡ്; പ​കു​തി​ കേസുകളും കേ​ര​ള​ത്തി​ല്‍; 535 മരണം

ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,742 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 535 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,20,551 ആയി. നി​ല​വി​ല്‍ 4,08,212 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന​ലെ 39,972 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. രാജ്യത്തെ രോഗമുക്തി നിരക്ക് 97.36 ശതമാനമാണ്‌.

തുടര്‍ച്ചയായ 34-ാം ദിവസവും രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 3%ത്തില്‍ താഴെയായി രേഖപ്പെടുത്തി. രാ​ജ്യ​ത്ത് ഇതുവരെ 45.62 കോടി പരിശോധനകളാണ് നടത്തിയത്. രാജ്യത്ത് ഇതുവരെ 43.31 കോടി പേർക്കാണ് വാക്സിൻ വിതരണം ചെയ്തത്. അതേസമയം ഇ​ന്ന​ലെ കേ​ര​ള​ത്തി​ല്‍ 18,531 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​ല്‍ പ​കു​തി​യും കേ​ര​ള​ത്തി​ലാ​ണ്.

അതേസമയം രാജ്യത്ത് വീണ്ടും കോവിഡ് കാപ്പ വകഭേദം സ്ഥിരീകരിച്ചു. ഗുജറാത്തില്‍ അഞ്ചുപേർക്കാണ് രോഗം ബാധിച്ചത്. ജാംനഗറില്‍ മൂന്ന് പേര്‍ക്കും പഞ്ച്​മഹല്‍ ജില്ലയിലെ ഗോദ്രയിലും മെഹ്​സാനയിലുമാണ് മറ്റ് രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വർഷം മാർച്ചിനും ജൂണിനും ഇടയിൽ കോവിഡ്​ ബാധിതരായവരുടെ സാംപിളുകൾ ജനിതക ശ്രേണീകരണത്തിന്​ അയച്ചതിൽ നിന്നാണ്​ ഇവർക്ക്​ കാപ്പ ബാധിച്ചതായി തിരിച്ചറിഞ്ഞത്​.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles