Wednesday, May 1, 2024
spot_img

കാസര്‍ഗോഡ് മാലോം ചുള്ളിയില്‍ ഉരുള്‍പൊട്ടി; മലയോര ഹൈവേയില്‍ ഗതാഗതം തടസപ്പെട്ടു

കാസര്‍ഗോഡ്: മാലോം ചുള്ളിയില്‍ ഉരുള്‍പൊട്ടിയതായി സംശയം. മരുതോം – മാലോം മലയോര ഹൈവേയില്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. പ്രദേശത്ത് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മലയോര ഹൈവേയുടെ റോഡ് തകര്‍ന്നതായാണ് ലഭ്യമാകുന്ന വിവരം.

എന്നാൽ, സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 13 ആയി. ഇന്നലെ 7 പേരാണ് മരിച്ചത്. കാണാതായവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്.

ചേറ്റുവ അഴിമുഖത്ത് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നുണ്ട്. കുളച്ചല്‍ സ്വദേശികളായ ഗില്‍ബര്‍ട്ട്, മണി എന്നിവര്‍ക്ക് വേണ്ടിയാണ് തെരച്ചില്‍. നേവിയുടെ ഹെലികോപ്റ്റര്‍ വഴിയും കടലില്‍ തെരച്ചില്‍ നടത്തി.

Related Articles

Latest Articles