Saturday, September 19, 2026

കാസർഗോഡ് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്,ഒഴിവായത് വൻ ദുരന്തം

കാസർകോട്: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. കാസർഗോഡ് കാറ്റാംകവലയിൽ വച്ചാണ് കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞത്.

അപകടത്തില്‍ ഏഴ് പേർക്ക് പരിക്കേറ്റു. കർണ്ണാടക, ഷിമോഗയിൽ നിന്നുള്ള 22 പേരാണ് ശബരിമല തീര്‍ത്ഥാടന യാത്രക്കായി ബസിൽ ഉണ്ടായിരുന്നത്. നിലവിൽ ആരുടേയും പരിക്ക് ഗുരുതരമല്ല.

Related Articles

Latest Articles