Sunday, May 5, 2024
spot_img

ഗവർണർ സുരക്ഷാ പ്രോട്ടോകോൾ ലംഘിച്ചെന്ന് കാണിച്ച് കേന്ദ്രത്തിനും രാഷ്ട്രപതിക്കും മുഖ്യമന്ത്രിയുടെ കത്ത്; സുരക്ഷാ പ്രോട്ടോകോൾ വി ഐ പി ക്ക് ബാധകമല്ലെന്ന് വിദഗ്ദ്ധർ; സുരക്ഷാ വാഹനം ആക്രമിച്ച എസ് എഫ് ഐ ക്കാരെ തടയാൻ കഴിയാത്തതിൽ വിശദീകരണമില്ല

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സുരക്ഷാ പ്രോട്ടോകോൾ ലംഘിച്ചുവെന്നും ഇത് കേരളത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നും കാണിച്ച് രാഷ്ട്രപതിക്കും കേന്ദ്രത്തിനും കത്തയച്ച് സംസ്ഥാന സർക്കാർ. പ്രധാനമന്ത്രിക്കും, കേന്ദ്ര ആഭ്യന്തര മന്ത്രിക്കും രാഷ്ട്രപതിക്കുമാണ് മുഖ്യമന്ത്രി കത്തയച്ചിരിക്കുന്നത്. കാലിക്കറ്റ് സർവ്വകലാശാലാ ക്യാമ്പസിൽ എത്തിയ ഗവർണർ മുന്നറിയിപ്പില്ലാതെ കോഴിക്കോട് മിഠായി തെരുവ് സന്ദർശിച്ചതിലും കാറിൽ നിന്നിറങ്ങി ജനങ്ങളുടെ ഇടയിലേക്കിയിറങ്ങിയതിലും സർക്കാർ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.

അതേസമയം വി ഐ പി സുരക്ഷ ഒരുക്കുന്ന പോലീസുകാർക്കാണ് പ്രോട്ടോകോൾ ബാധകമെന്നും വി ഐ പി യ്ക്ക് പ്രോട്ടോകാൾ ബാധകമല്ലെന്നും പൊലീസിലെ ഉന്നതർ തന്നെ വിശദീകരിക്കുന്നുണ്ട്. ഗവർണർക്ക് റൂട്ട് തെരഞ്ഞെടുക്കാനും കാറിന് പുറത്തേക്കിറങ്ങാനും അവകാശമുണ്ട്. കോഴിക്കോട് സംഭവത്തിൽ പ്രതിഷേധം അറിയിക്കുന്ന സർക്കാർ തിരുവനന്തപുരത്ത് എസ് എഫ് ഐക്കാർ ഗവർണറുടെ വാഹനം തടഞ്ഞു നിർത്തി ആക്രമിച്ചതിനെ കുറിച്ച് നിശബ്ദത പാലിക്കുകയാണ്. എസ് എഫ് ഐ ക്കാരുടെ ആക്രമണം തടയുന്നതിൽ അന്ന് പോലീസ് പരാജയപ്പെട്ടതിനെ തുടർന്ന് ഗവർണർ വാഹനത്തിന് പുറത്തിറങ്ങി പ്രതിഷേധിച്ചിരുന്നു. ഈ സംഭവം നേരത്തെ തന്നെ ഗവർണർ രാഷ്ട്രപതിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് സൂചന.

Related Articles

Latest Articles