ജമ്മു കാശ്മീര്‍:ജമ്മു കാശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലേക്ക് വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 98.3 ശതമാനം പേരാണ് വോട്ടു രേഖപ്പെടുത്തിയത്. 316 ല്‍ 307 ബ്ലോക്കുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം നടക്കുന്ന തിരഞ്ഞെടുപ്പാണിത്.
217 സീറ്റില്‍ സ്വതന്ത്രരും ബിജെപി 81 സീറ്റിലും കോണ്‍ഗ്രസ് ഒരു സീറ്റും ജമ്മു കശ്മീര്‍ പാന്തേഴ്‌സ് പാര്‍ട്ടി എട്ട് സീറ്റുകളും വിജയിച്ചു. ഇത്തവണ കോണ്‍ഗ്രസും ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചെങ്കിലും രണ്ടു പേര്‍ പത്രിക നല്‍കി. ഇതില്‍ ഒരാളുടേത് തള്ളുകയും ചെയ്തു.
ലഡാക്കില്‍ 31ല്‍ 20 സീറ്റും ജയിച്ചത് സ്വതന്ത്രരാണ്. 11 സീറ്റുകള്‍ ബിജെപിക്കാണ് ലഭിച്ചത്. പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലേക്ക് കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പും നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ബഹിഷ്‌കരിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ വിജയിച്ചവരെ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്റര്‍ സന്ദേശത്തില്‍ അഭിനന്ദിച്ചു.

