Saturday, May 4, 2024
spot_img

കേരളത്തിൽ സംഘപരിവാറിന് നേരെ നടക്കുന്ന ആക്രമണം കാശ്മീരിൽ പണ്ഡിറ്റുകൾക്ക് നേർക്കുണ്ടായത് പോലെ

കാശ്മീരിൽ പണ്ഡിറ്റുകൾക്ക് നേർക്കുണ്ടാകുന്നതു പോലെയുള്ള ആക്രമണമാണ് സംഘപരവാറിന് നേരെ കേരളത്തിലും സംഭവിക്കുന്നതെന്ന് മുൻ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. എസ്ഡിപിഐയെയും പോപ്പുലര്‍ ഫ്രണ്ടിനേയും നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

നിരോധിത സംഘടനകളല്ലാത്തതിനാല്‍ കോടതിക്ക് അതിന്റെ ചുക്കാന്‍ പിടിക്കുന്നവര്‍ക്കെതിരെ നിയമ നടപടി വിധിക്കുന്നതിന് പരിമിതികള്‍ ഉണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. ഹൈക്കോടതി പ്രകടിപ്പിച്ച ആശങ്ക കണക്കിലെടുത്ത്എസ്.ഡി.പി.ഐയേയും പോപ്പുലർ ഫ്രണ്ടിനേയും പോലുള്ള തീവ്രവാദ സംഘടനകളെ നിരോധിക്കാൻ പിണറായി സർക്കാർ ശുപാർശ ചെയ്യണമെന്നും കുമ്മനം ഫേസ്ബുക്കിൽ കുറിച്ചു.

Related Articles

Latest Articles