Friday, January 9, 2026

സിനിമാ ചിത്രീകരണത്തിനിടെ ഹോളിവുഡ് നടി കേറ്റ് വിൻസ്‍ലറ്റിന് പരുക്ക്; ഗുരുതര പരിക്കല്ലെന്ന് അധികൃതർ

സിനിമ ചിത്രീകരണത്തിനിടയിൽ ഹോളിവുഡ് നടി കേറ്റ് വിൻസ്‍ലറ്റിന് പരുക്ക്. ചരിത്ര സിനിമയായ ‘ലീ’യുടെ ഷൂട്ടിംഗിനിടെയായിരുന്നു പരിക്കേറ്റത്. ക്രൊയേഷ്യയിൽ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. പരുക്ക് ഗുരുതരമല്ലെന്നും ഈ ആഴ്ച തന്നെ ചിത്രീകരണം പുനഃരാരംഭിക്കുമെന്നും സിനിമയുടെ അണിയറ പ്രവർത്തകർ വ്യക്തമാക്കി.

രണ്ടാം ലോക മഹായുദ്ധ കാലത്തെ വോഗ് മാഗസിനിൻറെ ഫോട്ടോഗ്രാഫർ ലീ മില്ലറുടെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ലീ മില്ലറായാണ് കേറ്റ് എത്തുന്നത്. എലൻ കുറാസ് ആണ് ചിത്രത്തിൻറെ സംവിധാനം. മരിയോ കോട്ടില്ലാർഡ്, ജൂഡ് ലോ, ആൻഡ്രിയ റൈസ്ബറോ, ജോഷ് ഒകോണർ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ.

അവതാർ 2′ ആണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന കേറ്റിൻറെ മറ്റൊരു ചിത്രം. റോണൽ എന്നാണ് കേറ്റിൻറെ കഥാപാത്രത്തിൻറെ പേര്. ഡിസംബർ 16നാണ് ചിത്രം റിലീസിനെത്തുന്നത്.

Related Articles

Latest Articles