Sunday, September 27, 2026

കാട്ടാക്കട കൊലപാതകം; രക്ഷപ്പെടാന്‍ സഹായിച്ചവരും പിടിയില്‍

തിരുവനന്തപുരം കാട്ടാക്കടയില്‍ പുരയിടത്തിലെ അനധികൃത മണ്ണെടുപ്പ് തടഞ്ഞതിന് വീട്ടുടമയെ കൊലപ്പെടുത്തിയ മണ്ണുമാഫിയ സംഘത്തിലെ കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍. അതേ സമയം സഹായം അഭ്യര്‍ത്ഥിച്ച് വിളിച്ചിട്ടും പൊലിസ് എത്താന്‍ വൈകിയതാണ് സംഗീതിന്റെ കൊലയ്ക്ക് കാരണമായതെന്ന് ഭാര്യ സംഗീത പറഞ്ഞു.

സംഗീതിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആറ് പേര്‍ , സഹായങ്ങളൊരുക്കിയ അഞ്ചിലെറെപ്പേര്‍ ഇങ്ങിനെ പത്തിലധികം പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ അഞ്ച് പേരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്.

പ്രതികള്‍ക്ക് രക്ഷപെടാന്‍ അവസരമൊരുക്കിയ രണ്ട് പേരെ ഇന്നലെ വൈകിട്ടും മുഖ്യ പ്രതിയടക്കം മൂന്ന് പേര്‍ ഇന്നു പുലര്‍ച്ചെയുമാണ് പിടിയിലായത്. ഇതാടെ ആദ്യം അറസ്റ്റിലായ വിജിന്‍ ഉള്‍പ്പെടെ പിടിയിലായവരുടെയെണ്ണം ആറായി.

Related Articles

Latest Articles