Wednesday, October 7, 2026

കശ്മീരില്‍ മൂന്ന് ജെയ്‌ഷെ ഭീകരരെ സൈന്യം വധിച്ചു; ഏറ്റുമുട്ടലില്‍ ഒരു ജവാന് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ട്രാലില്‍ മൂന്ന് ജയ്‌ഷെ മുഹമ്മദ് (ജെഎം) ഭീകരവാദികളെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു ജവാന് പരിക്കേറ്റു. പരിക്കേറ്റ ജവാനെ അടുത്തുള്ള ആര്‍മി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജയ്‌ഷെ മുഹമ്മദ് ടോപ്പ് കമാന്‍ഡര്‍ ഖാരി യാസിര്‍ ഉള്‍പ്പെടെ മൂന്ന് തീവ്രവാദികള്‍ ഏറ്റുമുട്ടലില്‍ സൈറ്റില്‍ കുടുങ്ങിക്കിടക്കുകയാണ്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദിയാണ് ജയ്ഷ് കമാന്‍ഡറായ ഖാരി യാസിര്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പുല്‍വാമ ജില്ലയിലെ വനപ്രദേശത്ത് നിന്ന് നാടോടികളായ ഗുജ്ജാര്‍ സമുദായത്തിലെ രണ്ട് അംഗങ്ങളെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഖാരി യാസിര്‍ ആണെന്ന് തെളിഞ്ഞിരുന്നു.

രാജൗരി ജില്ലയിലെ അബ്ദുല്‍ ഖദീര്‍ കോഹ്ലി, ശ്രീനഗറിലെ ഖോന്‍മോ പ്രദേശത്തെ മന്‍സൂര്‍ അഹമ്മദ് എന്നിവരെയാണ് 2019 ഓഗസ്റ്റ് 26 ന് പുല്‍വാമ ജില്ലയിലെ ട്രാലിലെ വനമേഖലയില്‍ നിന്ന് താല്‍ക്കാലിക അഭയകേന്ദ്രമായ ‘ധോക്കില്‍’ നിന്ന് ജെ.എം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. പിന്നീട് കോഹ്ലിയുടെയും അഹമ്മദിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി.

Related Articles

Latest Articles