തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ കഴക്കൂട്ടം എലവേറ്റഡ് ഹൈവേ അടുത്തയാഴ്ച ഗതാഗതത്തിനായി തുറന്നു നൽകും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാവും പാത തുറന്നു നൽകുക എന്നാണ് റിപ്പോർട്ടുകൾ. ഉദ്ഘടനത്തിനായി 21, 22, 23 എന്നീ മൂന്ന് തീയതികളിലേതെങ്കിലുമാ യിരിക്കും തിരഞ്ഞെടുക്കുക. എലവേറ്റഡ് ഹൈവേയ്ക്കൊപ്പം എൻ.എച്ച് 66 ന്റെഭാഗമായുള്ള 40,453 കോടിയുടെ വിവിധ നിർമ്മാണ പദ്ധതികളുടെ ശിലാ സ്ഥാപനത്തിനായി ഗഡ്കരി അടുത്തയാഴ്ച സംസ്ഥാനത്തെത്തുന്നുണ്ട്.
ഇതിനൊപ്പം എലവേറ്റഡ് ഹൈവേയും തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങ് നടത്താനുള്ള വേദി തയ്യാറാകുന്നതിനനുസരിച്ചായിരിക്കും തിയതി തീരുമാനിക്കുക. 200 കോടിയുടെ പദ്ധതിയാണിത്.
കഴക്കൂട്ടം എലവേറ്റഡ് ഹൈവേ ചൊവ്വാഴ്ച തുറക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ തുലാവർഷം ശക്തമായതോടെ അപ്രോച്ച് റോഡ് ടാറിംഗും പെയിന്റിംഗ് ജോലികളും തടസപ്പെട്ടതോ ടെയാണ് ഉദ്ഘാടനം നീട്ടാൻ നിർബന്ധിതമായത്. കേന്ദ്രമന്ത്രിയുടെ സന്ദർശനം കൂടി കണക്കിലെടുത്ത് ഉദ്‌ഘാടനം മതിയെന്ന ധാരണയിലും ദേശീയ അതോറിറ്റി എത്തിയിട്ടുണ്ട്.
സർവീസ് റോഡുകളിലെ ടാറിംഗും കഴക്കൂട്ടം ജംഗ്ഷനിലെ ഓടനിർമ്മാണവും പൂർത്തിയാകാനുണ്ട്. റോഡിൽ റിഫ്ലക്ടറുക ൾ സ്ഥാപിക്കലും വഴിവിളക്കുകൾക്കും സിഗ്നലുകൾക്കുമായുള്ള ഇലക്ട്രിക്കൽ ജോലികളും ശേഷിക്കുന്നുണ്ട്. ഇത് മൂന്ന് ദിവസത്തിനകം പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നത്.

