Thursday, May 9, 2024
spot_img

കോൺഗ്രസ് പാർട്ടി ക്ഷയിച്ചു കൊണ്ടിരിക്കുന്നു ! പാർട്ടിയെ വളർത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കാനാണ് ശ്രമിക്കേണ്ടത് ; ബിജെപിയെ പാഠം പഠിപ്പിക്കാനല്ലെന്ന് ശോഭ സുരേന്ദ്രൻ

ആലപ്പുഴ : കോൺഗ്രസ് പാർട്ടി ക്ഷയിച്ചു കൊണ്ടിരിക്കുകയാണെന്ന് ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. പാർട്ടിയിലുള്ള നേതാക്കമാരെ എങ്ങനെ ശരിയായി നടത്താമെന്നാണ് കെ സി വേണുഗോപാൽ ഇപ്പോൾ സമയം കളയേണ്ടത്. അല്ലാതെ ബിജെപിയെ പാഠം പഠിപ്പിക്കാനല്ലെന്നും ബിജെപിയെ പാഠം പഠിപ്പിക്കുന്ന ഒരാളായി കെ സി വേണുഗോപാലിനെ കാണുന്നില്ലെന്നും ശോഭാ സുരേന്ദ്രൻ തുറന്നടിച്ചു.

ദേശീയ തലത്തിൽ അതിപ്രഗത്ഭരായ നിരവധി കോൺഗ്രസ് നേതാക്കന്മാരുണ്ട്. എന്നാൽ പത്തിൽ ഒരംശം പോലും കഴിവുണ്ടായിട്ടല്ല വേണുഗോപാൽ നേതാവ് സ്ഥാനത്ത് കയറി ഇരിക്കുന്നത്. പ്രസ്ഥാനത്തെ വളർത്താനായിട്ടുള്ള എന്തെങ്കിലും പദ്ധതികൾ ഉണ്ടെങ്കിൽ ആവിഷ്കരിക്കുകയാണ് വേണ്ടതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

Related Articles

Latest Articles