Sunday, May 19, 2024
spot_img

ലോക്സഭ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ രണ്ട് കാരണങ്ങള്‍ വ്യക്തമാക്കി കെജ്രിവാള്‍

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയ്ക്ക് കാരണം വ്യക്തമാക്കി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍. തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി വിളിച്ചു ചേര്‍ത്ത പ്രവര്‍ത്തകരുടെ യോഗത്തിലാണ് തോല്‍വിക്കുള്ള കാരണം അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ മികച്ച തിരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു നമ്മള്‍ നടത്തിയത്.

പക്ഷേ ഫലം നമ്മള്‍ പ്രതീക്ഷിച്ച പോലെയായിരുന്നില്ല. തിരഞ്ഞെടുപ്പിന് ശേഷമുള്ള പരിശോധനയില്‍ തോല്‍വിക്ക് രണ്ട് കാരണങ്ങളാണ് കാണുന്നത്. ഒന്നാമത്തെ കാരണം രാജ്യത്തെ മൊത്തം തരംഗം സ്വാഭാവികമായി ദില്ലിയിലും അലയടിച്ചു. രണ്ടാമത്തെ കാരണം, വലിയ തിരഞ്ഞെടുപ്പാണ് നടക്കുന്നത്. മോദിയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള പോരാട്ടമായാണ് രാജ്യത്താകമാനം ചിത്രീകരിക്കപ്പെട്ടത്. അതിനനുസൃതമായാണ് ജനം വോട്ടുചെയ്തതെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

കാരണമെന്തൊക്കെയായാലും എന്തുകൊണ്ട് നമ്മള്‍ക്ക് വോട്ടുചെയ്യണമെന്ന് പൊതുജനത്തെ ബോധിപ്പിക്കാന്‍ നമ്മള്‍ക്ക് സാധിച്ചില്ല എന്നത് പരാജയം തന്നെയാണ്. എന്നാല്‍, നിയമസഭ തിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ ഇങ്ങനെയായിരിക്കില്ല. ദില്ലിയിലെ മികച്ച ഭരണത്തിന് ജനം വോട്ടുചെയ്യുമെന്നും കെജ്രിവാള്‍ പറഞ്ഞു. നയാപൈസയുടെ അഴിമതി ആം ആദ്മി സര്‍ക്കാറിനെതിരെ ഉന്നയിക്കാന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാന സര്‍ക്കാറിന്‍റെ വിവിധ ഭരണനേട്ടങ്ങളും കെജ്രിവാള്‍ ഉയര്‍ത്തിക്കാട്ടി.

Related Articles

Latest Articles