Sunday, September 20, 2026

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കി മന്ത്രിസഭ

തിരുവനന്തപുരം: ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി ലയനം സംബന്ധിച്ച ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഇനി ഒരു ഡയറക്ടറുടെ കീഴില്‍ കൊണ്ട് വരും. പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ശക്തമായ എതിര്‍പ്പിനിടെയാണ് ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.

പൊതു പരീക്ഷ ബോ‍ര്‍ഡ് രൂപീകരിക്കും. പുതിയ ഡയറക്ടര്‍ക്കായിരിക്കും ഹൈസ്ക്കൂള്‍-ഹയര്‍സെക്കണ്ടറി വിഎച്ച്‌എസ്‌ഇ പരീക്ഷ ബോര്‍ഡുകളുടെ ചുമതല. ഹൈസ്ക്കൂളും ഹയര്‍സെക്കണ്ടറിയും ഉള്ള സ്കൂളിലെ സ്ഥാപന മേധാവി പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പല്‍ ഹെഡ്മാസ്റ്ററുമായിരിക്കും.

Related Articles

Latest Articles