Tuesday, April 30, 2024
spot_img

ജാഹിര്‍ ഹുസൈന്റെ പിന്നിലെ രഹസ്യം എന്ത് ? | Kerala

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഈ മാസം 7 – ന് ചാടിയ തടവുകാരന്‍ കോടതിയില്‍ കഴിഞ്ഞ ദിവസമാണ് കീഴടങ്ങിയത്. കൊലക്കേസ് പ്രതി ജാഹിര്‍ ഹുസൈനാണ് ആരും അറിയാതെ വന്ന് കോടതിയില്‍ കീഴടങ്ങിയത്. ഈ മാസം ഏഴിനായിരുന്നു ഇയാള്‍ ജയില്‍ ചാടിയത്. കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ജാഹിര്‍ ഹുസൈന്‍ ആണ് ഇന്നലെ ഭാര്യയ്ക്കും മകനുമൊപ്പം തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തി കീഴടങ്ങിയത്.

അടുത്തിടെ തടവുചാടിയ വ്യക്തിയാണെന്ന് കോടതിയിലെത്തിയ ശേഷം പ്രതി പറഞ്ഞു. ഭാര്യയെ കാണാനാണ് ചാടിപ്പോയതെന്നും ജാഹിര്‍ കോടതിയെ ബോധിപ്പിച്ചു. തടവുകാരന്റെ ജയില്‍ചാട്ടം പോലീസുകാര്‍ക്ക് തലവേദന സൃഷ്ടിച്ചിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും വ്യാപകമായ തിരച്ചില്‍ നടത്തിവരവെയാണ് പ്രതി ഇന്നലെ കോടതിയിലെത്തിയത്. ഇതോടെ പോലീസുകാര്‍ രക്ഷപെട്ടു.

Related Articles

Latest Articles