Saturday, September 19, 2026

മദ്ധ്യപ്രദേശിൽ കൈ തളരുന്നു ! കോൺഗ്രസ് മുൻ എം എൽ എ റാം നിവാസ് റാവത്ത് ബിജെപിയിൽ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കോൺ​ഗ്രസിന് വീണ്ടും തിരിച്ചടി. വിജയ്പൂരിലെ മുൻ എംഎൽഎ റാം നിവാസ് റാവത്ത് ബിജെപിയിൽ ചേർന്നു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് റാം നിവാസ് റാവത്തിന്റെ പാ‍ർട്ടി പ്രവേശനം.

വിജയ്പൂരിൽ നിന്ന് കഴിഞ്ഞ അഞ്ച് തവണ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ് റാം നിവാസ് റാവത്ത്. 1990, 1993, 2003, 2008, 2013 എന്നീ വർഷങ്ങളിലാണ് റാവത്ത് എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടത്. 1998ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ബാബുലാൽ മെവ്റയോട് 6,000 വോട്ടുകൾക്ക് തോറ്റിരുന്നു. 2018ൽ നടന്ന വോട്ടെടുപ്പിലും കോൺ​ഗ്രസിനെ പ്രതിനിധീകരിച്ച റാവത്തിന് വിജയം കാണാനായില്ല. 2019ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ബിജെപിയുടെ നരേന്ദ്രസിം​ഗ് തോമറിനോട് റാവത്ത് പരാജയപ്പെട്ടിരുന്നു.

Related Articles

Latest Articles