Tuesday, May 21, 2024
spot_img

മസാലബോണ്ട് കേസ് ;തോമസ് ഐസക്കിനെതിരായ ഇഡി അപ്പീൽ പുതിയ ബെഞ്ച് പരി​ഗണിക്കും

എറണാകുളം: മസാലബോണ്ട് കേസിൽ മുൻമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കിനെതിരായ ഇഡി അപ്പീൽ പുതിയ ബെഞ്ച് പരി​ഗണിക്കും. നിലവിൽ അപ്പീൽ പരിഗണിക്കുന്ന ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പിന്മാറിയതിനെ തുടർന്നാണ് അപ്പീൽ പുതിയ ബെഞ്ച് പരി​ഗണിക്കുന്നത്. മെയ് 17 നാണ് അപ്പീൽ വീണ്ടും പരിഗണിക്കുക.

തെരഞ്ഞെടുപ്പ് കാലത്ത് തോമസ് ഐസക് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന ഹൈക്കോടതി സിം​ഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ഇഡി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. മസാലബോണ്ടിലൂടെ സമാഹരിച്ച പണം അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് മാത്രമല്ല ഉപയോഗിച്ചതെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കിയിരുന്നു.മസാല ബോണ്ടിലൂടെ സമാഹരിക്കുന്ന പണം ഉപയോഗിക്കുന്നതിന് കൃത്യമായ ചട്ടങ്ങളുണ്ടെന്നും ആ ചട്ടങ്ങളെല്ലാം ലംഘിക്കപ്പെ‌ട്ടതായും ഇഡി കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നത് സംബന്ധിച്ചും കോടതി നിർദ്ദേശങ്ങൾ നൽകിയിരുന്നു.

Related Articles

Latest Articles