Monday, October 12, 2026

എസ്ബിഐ എടിഎമ്മുകളില്‍ ഇനി ഒടിപി വഴി 24 മണിക്കൂറും പണം പിന്‍വലിക്കാം

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എമ്മുകളിൽനിന്ന്‌ ഒടിപി ഉപയോഗിച്ച് പണം പിൻവലിക്കുന്നതിനുള്ള സമയപരിധി 24 മണിക്കൂറാക്കി. 10,000 രൂപയോ അതിനു മുകളിലോ ഇത്തരത്തിൽ പിൻവലിക്കാനാകും. സെപ്റ്റംബർ 18 മുതൽ എല്ലാ എസ്.ബി.ഐ. എ.ടി.എമ്മുകളിലും സൗകര്യം ലഭ്യമാകും. സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് ഇടപാടുകാരോട് തങ്ങളുടെ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാനും രജിസ്റ്റർ ചെയ്യാനും ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.

അനധികൃത ഇടപാടുകളിൽനിന്നും തട്ടിപ്പുകളിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഇത്തരമൊരു പരിഷ്കരണം. 2020 ജനുവരി ഒന്നുമുതലാണ് ഒ.ടി.പി. അധിഷ്ഠിത പണം പിൻവലിക്കൽ സംവിധാനം എസ്.ബി.ഐ. നടപ്പാക്കിയത്. എന്നാല്‍ തുടക്കത്തിൽ രാത്രി എട്ടു മണി മുതൽ രാവിലെ എട്ടു വരെയാണ് ഇത്തരത്തിൽ പണം പിൻവലിക്കുന്നതിന് സൗകര്യമുണ്ടായിരുന്നത്.

Related Articles

Latest Articles