Monday, May 20, 2024
spot_img

ആന്ധ്രയെയും തകർത്ത് സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ജൈത്രയാത്ര;ആന്ധ്രയെ തകർത്തത് എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക്

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ ഗ്രൂപ്പ് മത്സരത്തില്‍ കേരളം ജൈത്രയാത്ര തുടരുന്നു. ടീം തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കി. കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ ആന്ധ്രപ്രദേശിനെ എതിരില്ലാത്ത 5 ഗോളുകൾക്കാണു കേരളം തോല്‍പ്പിച്ചത്. 15–ാം മിനിറ്റിൽ നിജോ ഗിൽബർട്ടിലൂടെ കേരളം ആദ്യ ഗോൾ സ്കോർ ചെയ്തു.

പിന്നാലെ മുഹമ്മദ് സലിം, അബ്ദു റഹിം, വിശാഖ് മോഹനൻ, എം.വിഘ്നേശ് എന്നിവരും കേരളത്തിനായി സ്കോർ ചെയ്തു. ഇതോടെ ഗ്രൂപ്പിൽ കേരളം 9 പോയിന്റുമായി ഒന്നാം സ്ഥാനം നിലനിർത്തി. വി.മിഥുന് പകരം എം.വിഘ്നേശാണു ഇന്നത്തെ മത്സരത്തിൽ ടീമിനെ നയിച്ചത്.

Related Articles

Latest Articles