cricket

സർവീസസിനെ തകർത്ത് തരിപ്പണമാക്കി കേരളം ;സച്ചിൻ ബേബിയുടെയും സക്സേനയുടെയും മികവിൽ, കേരളത്തിന് 204 റൺസിന്റെ പടുകൂറ്റൻ ജയം

തിരുവനന്തപുരം : രഞ്ജി ട്രോഫിയിൽ സർവീസസിനെതിരെ കേരളത്തിനു പടുകൂറ്റൻ വിജയം. 204 റൺസിന്റെ ആധികാരിക വിജയമാണു കേരളം നേടിയത്. ഇതോടെ ഗ്രൂപ്പ് സിയിൽ 19 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്താനും കേരളത്തിനായി. 25 പോയിന്റുള്ള കർണാടകയാണ് ഗ്രൂപ്പിൽ ഒന്നാമത്. അടുത്ത മത്സരത്തിൽ കേരളം കർണാടകയോട് ഏറ്റുമുട്ടും.

ആദ്യ ഇന്നിങ്സിൽ സെഞ്ചുറിയുമായി (159) തിളങ്ങിയ സച്ചിൻ ബേബി രണ്ടാം ഇന്നിങ്സിലും ബാറ്റിംഗ് മികവ് തുടർന്ന് അർധ സെഞ്ചറിയുമായി (93) ടീമിനെ മുന്നിൽനിന്നു നയിച്ചു. മാൻ ഓഫ് ദി മാച്ച് പുരസ്കാരവും അദ്ദേഹത്തിനാണ്. അവസാന ദിനമായ ഇന്ന് ഓൾ റൗണ്ടർ ജലജ് സക്സേനയുടെ എട്ട് വിക്കറ്റു പ്രകടനം സർവീസസിനെ മത്സരത്തിൽ നിന്ന് പിഴുതെറിഞ്ഞു. 15.4 ഓവറുകൾ പന്തെറിഞ്ഞ സക്സേന 36 റൺസ് വിട്ടുകൊടുത്താണ് എട്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്.

കേരളം ഉയർത്തിയ 341 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്ന സർവീസസ് 136 ൽ എല്ലാപേരും പുറത്തായി. രണ്ടാം ഇന്നിങ്സിൽ ഓപ്പണര്‍ സുഫിയാൻ ആലം മാത്രമാണ് സർവീസസിനു വേണ്ടി മെച്ചപ്പെട്ട ബാറ്റിങ് പ്രകടനം നടത്തിയത്. 108 പന്തുകള്‍ നേരിട്ട താരം 52 റൺസെടുത്തു. ആലത്തിനു പുറമേ എസ്.ജി. രോഹില (55 പന്തിൽ 28), പി.എസ്. പൂനിയ (19 പന്തിൽ 18) എന്നിവര്‍ക്കു മാത്രമേ സർവീസസ് നിരയിൽ രണ്ടക്കം കടക്കാൻ സാധിച്ചുള്ളൂ.

B4 Admin

Recent Posts

ആൺസുഹൃത്തിന് അമിത നിയന്ത്രണമെന്ന് പരാതി: ഒടുവിൽ ക്വട്ടേഷൻ ആക്രമണം പട്ടാമ്പി കേസിൽ പെൺകുട്ടികളുടെ പങ്ക് ചർച്ചയാകുന്നു

പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…

6 hours ago

വൈദ്യുതി വിവാദത്തിൽ സർക്കാരിന് ആശ്വാസം: മന്ത്രിയെ വിശ്വാസത്തിലെടുക്കുമെന്ന് ഉറപ്പ് സമവായത്തിലേക്ക് കെ.എസ്.ഇ.ബി തർക്കം

വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…

7 hours ago

വിദേശ സഞ്ചാരികൾക്കും നിക്ഷേപകർക്കും വൻ ആശ്വാസവുമായി കേന്ദ്ര സർക്കാർ: വിസ നിയമങ്ങൾ ലഘൂകരിച്ച് 9 വിഭാഗങ്ങളാക്കി ചുരുക്കി, അപേക്ഷാ ഫോമുകളുടെ ദൈർഘ്യം 70 ശതമാനം കുറച്ചു!

ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…

8 hours ago

മനുഷ്യനെ മാറ്റിയ മഹാവിളംബരം! കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് അടിത്തറ പാകിയ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് 90 വയസ്സ്!

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…

9 hours ago

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

22 hours ago

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ ജവാന് വെടിയേറ്റു

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…

1 day ago