Monday, September 21, 2026

വാഹനാപകടം; ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

തിരുവല്ല: വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് യുവാവ് മരിച്ചത്. കൂടെയുണ്ടായിരുന്ന യാത്രികർക്ക് ഗുരുതര പരിക്ക്.

ടി.കെ റോഡിലെ തോട്ടഭാഗത്ത് ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്. കോഴഞ്ചേരി കോളിയേത്ത് വീട്ടിൽ സുനിൽ പ്രസാദ് (28) ആണ് മരിച്ചത്.

വള്ളംകുളം മലയിൽ കിഴക്കേതിൽ മനു (28), വള്ളംകുളം ഒറ്റപ്ലാവുങ്കൽ ജിക്കു (28) എന്നിവർ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലാണ്.

Related Articles

Latest Articles