Wednesday, September 23, 2026

കോവിഡ് വ്യാപനം: സംസ്ഥാനത്തെ പൊതുപരിപാടികള്‍ മാറ്റിവച്ച്‌ ബിജെപി

കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് കേസുകളും ടിപിആർ (TPR) നിരക്കും വർധിക്കുന്ന പശ്ചാത്തലത്തിൽ ജനുവരി 17 മുതല്‍ രണ്ടാഴ്ചത്തേക്ക് ബിജെപിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അറിയിച്ചു.

ഇന്നും നാളെയുമായി സംസ്ഥാനത്ത് നടത്താനിരുന്ന പോപ്പുലർ ഫ്രണ്ട് ഭീകരതയ്ക്കെതിരായ ജനകീയ പ്രതിരോധം പരിപാടികളും മാറ്റിവച്ചതായി സുരേന്ദ്രൻ വ്യക്തമാക്കി. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ മാത്രമേ പാര്‍ട്ടി പ്രവര്‍ത്തകര്‍ മറ്റ് പരിപാടികള്‍ നടത്താവൂ എന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

അതേസമയം സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ കോവിഡ്. എംഎൽഎ ഐ.ബി സതീഷിനും നെയ്യാറ്റിൻകര നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ.ഷിബുവിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്.കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും കലക്ടർ നിരോധിച്ചെങ്കിലും സമ്മേളന പരിപാടികൾ തുടരുകയാണ്.

Related Articles

Latest Articles