കൊച്ചി: വരുന്ന തിരഞ്ഞെടുപ്പിൽ പാര്‍ട്ടിയെ കേരളത്തിൽ വിജയിപ്പിക്കുക എന്നതാണ് തന്റെ ദൗത്യവും ലക്ഷ്യവുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള.

പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചോദ്യത്തിന് സ്ഥാനാര്‍ത്ഥിത്വത്തെ ഗൗരവമായി കാണുന്നില്ലെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ മറുപടി. അതേസമയം ശ്രീധരൻ പിള്ളയോട് മത്സരിക്കേണ്ട പകരം പാർട്ടിയുടെ വിജയത്തിനായി പ്രവർത്തനം നടത്താൻ അമിത്ഷാ നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകൾ വരുന്നുണ്ട്.

പത്തനംതിട്ടയിൽ കെ. സുരേന്ദ്രൻ മത്സരിച്ചാൽ മതിയെന്ന് ആർ എസ്സ് എസ്സ് അമിത്ഷായെ ധരിപ്പിച്ചതായാണ് വിവരം. ഇതോടൊപ്പം പി.കെ കൃഷ്ണദാസ്, എം ടി രമേശ് എന്നിവരും മത്സരിക്കില്ല. മറിച്ച് മറ്റൊരു ജനറൽ സെക്രട്ടറി ആയ ശോഭാ സുരേന്ദ്രൻ ആറ്റിങ്ങലിൽ മത്സരിക്കുമെന്നും വാർത്തയുണ്ട്. കേരളത്തിലെ സ്ഥാനാർഥി പട്ടിക ദൽഹിയിൽ അമിത്ഷാ ഇന്ന് പുറത്തു വിടും.