Saturday, September 19, 2026

വിജയം തിരിച്ചുപിടിക്കാൻ ബ്ലാസ്റ്റേഴ്സ്; കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ

മഡ്ഗാവ്: ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) ഇന്ന് എസ്‌സി ഈസ്റ്റ് ബംഗാളിനെ നേരിടും. വാസ്കോയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ജയത്തോടെ തിരിച്ചുവരാനാകും ബ്ലാസ്റ്റേഴ്സിന്‍റെ ശ്രമം.രാത്രി 7.30-നാണ് മത്സരം. അവസാന മത്സരത്തിൽ ജംഷദ്പൂരിന് എതിരെ ഏറ്റ പരാജയം കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടി ആയിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ ജംഷഡ്പൂര്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയത്.
നിലവില്‍ 23 പോയിന്‍റുമായി ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. പത്ത് പോയിന്‍റുമായി പത്താം സ്ഥാനത്താണ് ഈസ്റ്റ് ബംഗാളിന്‍റെ സ്ഥാനം. അവസാന അഞ്ച് മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ടെണ്ണത്തില്‍ തോല്‍വി വഴങ്ങി. മൂന്നെണ്ണം ജയിച്ചു.പരുക്കേറ്റ ഡിഫൻഡർ റുയിവ ഹോർമിപാമും വിലക്കിലായ ഹർമൻജോത് ഖബ്ര, മാർകോ ലെസ്കോവിച്ച് എന്നിവരും ബ്ലാസ്റ്റേഴ്സ് നിരയിലുണ്ടാകില്ല. മറുവശത്ത് ഈസ്റ്റ് ബംഗാൾ അവരുടെ അവസാന മത്സരത്തിൽ ഒഡീഷ എഫ്സിയോട് 1-2ന് തോറ്റിരുന്നു.

Related Articles

Latest Articles