Tuesday, September 22, 2026

കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും

തിരുവനന്തപുരം: കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും. ജൂലൈ അഞ്ച് വരെയാണ് സമ്മേളനം. ആദ്യ ദിനമായ ഇന്ന് കെ എം മാണി അനുസ്മരണം മാത്രമായിരിക്കും ഉണ്ടാവുക. കേരളാ കോണ്‍ഗ്രസില്‍ നിയമസഭാ കക്ഷി നേതാവിനെ ചൊല്ലി രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് സഭാ സമ്മേളനം നടക്കുന്നത്. മാണിയുടെ അഭാവത്തില്‍ മുന്‍നിരയിലെ ഇരിപ്പിടം ഉപനേതാവായ പി ജെ ജോസഫിന് നല്‍കുമെന്ന് സ്‌പീക്കര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

കെ മുരളീധരന്‍, അടൂര്‍ പ്രകാശ്, എ എം ആരിഫ്, ഹൈബി ഈഡന്‍ എന്നീ നാലു എംഎല്‍എമാര്‍ സഭയിലെത്തുന്നത് നിയുക്ത എംപിമാരായിട്ട് കൂടിയാണ്. എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ ഇവര്‍ക്ക് രണ്ടാഴ്ചത്തെ സമയമുണ്ട്.

Related Articles

Latest Articles