Monday, May 6, 2024
spot_img

കൊടും ചൂടില്‍ കേരളത്തില്‍ ഇന്ന് മാത്രം സൂര്യാഘാതമേറ്റത് 24 പേര്‍ക്ക്; ചൂട് 50 ഡിഗ്രി കടക്കാൻ സാധ്യത, മുന്നറിയിപ്പ് തുടരും

തിരുവനന്തപുരം: കൊടും ചൂടില്‍ കേരളത്തില്‍ ഇന്ന് മാത്രം സൂര്യാഘാതമേറ്റത് 24 പേര്‍ക്ക്. പത്തനംതിട്ടയിലും കോഴിക്കോടും ആറ് പേര്‍ക്ക് സൂര്യാഘാതമേറ്റു. പല ജില്ലകളിലും ചൂട് 50 ഡിഗ്രി കടക്കുമെന്നാണ് ദുരന്ത നിവാരണ അതോറ്റിയുടെ മുന്നറിയിപ്പ്. പാലക്കാട് കഴിഞ്ഞ രണ്ട് ദിവസമായി ചൂട് 41 ഡിഗ്രിയില്‍ തുടരുകയാണ്. പുനലൂരിലെ താപനില ഇന്ന് 40 ഡിഗ്രിയാണ്. ഈ വര്‍ഷം ആദ്യമായാണ് പുനലൂരില്‍ അന്തരീക്ഷ താപനില 40 ഡിഗ്രി രേഖപ്പെടുത്തിയത്.

ചൂട് അസഹ്യമാം വിധം കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് മറ്റന്നാള്‍ വരെ തുടരും. ചുട്ടുപൊള്ളുന്ന ചൂടിനൊപ്പം പകര്‍ച്ചവ്യാധിയും പടരുകയാണ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 147 പേര്‍ക്കാണ് ചിക്കന്‍ പോക്സ് പിടിപെട്ടത്. ഈ മാസം ഇതുവരെ 3481 പേര്‍ക്ക് ചിക്കന്‍പോക്സും 39 പേര്‍ക്ക് മഞ്ഞപ്പിത്തവും പിടിപെട്ടു. ഇന്നലെ മാത്രം 11 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഡെങ്കിപ്പനിയും പടരുകയാണ്. ഇതുവരെ 53 പേര്‍ക്ക് രോഗം കണ്ടെത്തി. ഇടുക്കി ഹൈറേഞ്ചിലും കടുത്ത ചൂടാണ് അവുഭവപ്പെടുന്നത്. രാജാക്കാട്ടില്‍ കര്‍ഷകനായ തകിടിയേല്‍ മാത്യൂവിന് പൊള്ളലേറ്റു. പരിക്ക് സാരമുള്ളതല്ല. ജില്ലയില്‍

1 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് അമ്പത് വയസിനുമേല്‍ പ്രായമുള്ള ആളുകള്‍ , ഗര്‍ഭിണികള്‍ , കുട്ടികള്‍ എന്നിവര്‍ വെയില്‍ ഏല്‍ക്കരുതെന്നാണ് കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ദുരന്ത നിവാരണ അതോറിറ്റി. സൂര്യാഘാത പശ്ചാത്തലത്തില്‍ ഓണ്‍ ലൈന്‍ ഭക്ഷണം വിതരണം ചെയ്യുന്നവര്‍ക്കും കമ്പനികള്‍ക്കും ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക നിര്‍ദേശം നല്‍കി . കറുത്ത കോട്ട് ഒഴിവാക്കണമെന്നാണ് നിര്‍ദേശം . ഇക്കാര്യം ഉറപ്പാക്കണമെന്ന് ഐ ടി , തൊഴില്‍ വകുപ്പുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Latest Articles