Friday, May 17, 2024
spot_img

ഇന്ന് ശ്രീകൃഷ്ണ ജയന്തി; ജന്മാഷ്ടമി ആഘോഷങ്ങൾക്കായി ഒരുങ്ങി കേരളം

കൊവിഡ് മഹാമാരിയെന്ന കരിമ്പടപ്പുതപ്പിനടിയില്‍ ലോകം വിതുമ്പുമ്പോള്‍ മാനവികതയുടേയും സ്നേഹത്തിന്റെയും മയില്‍പ്പീലി തുണ്ടുമായി വീണ്ടുമൊരു ശ്രീകൃഷ്ണ ജയന്തി കൂടി വന്നെത്തി. നാടും നഗരവും ജന്മാഷ്ടമി ആഘോഷങ്ങൾക്കായി ഒരുങ്ങി കഴിഞ്ഞു. ഉണ്ണിക്കണ്ണന്മാരും രാധമാരും ഗോപികമാരുമെല്ലാം ചേർന്ന് സംസ്ഥാനത്തെ അമ്പാടിയാക്കുന്ന കാഴ്ചയ്‌ക്കാണ് ഓരോ മലയാളികളും ഇന്ന് സാക്ഷ്യം വഹിക്കുക. ‘സ്വത്വം വീണ്ടെടുക്കാം സ്വധർമ്മാചരണത്തിലൂടെ’ എന്ന സന്ദേശത്തിലൂന്നിയാണ് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി ദിനാഘോഷങ്ങൾ നടക്കുന്നത്.

ധര്‍മ്മ സ്ഥാപനത്തിനായി ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭൂമിയില്‍ അവതരിച്ച പുണ്യ ദിനമാണ് അഷ്ടമിരോഹിണി. ശ്രാവണമാസത്തിലെ കൃഷ്ണപക്ഷ അഷ്ടമി തിഥിയാണ് ഉത്തരഭാരതത്തിൽ ജന്മാഷ്ടമി. എന്നാൽ കേരളത്തിനിത് ചിങ്ങമാസത്തിലെ അഷ്ടമിരോഹിണിയാണ്.

ഇത്തവണ പതിനായിരത്തോളം ശോഭായാത്രകളാണ് നടക്കുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആറന്മുള, കൊച്ചി, ഗുരുവായൂർ, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശോഭായാത്ര സംഗമങ്ങൾ വിപുലമായി നടക്കും. ഗുരുവായൂരിലും ആറന്മുളയിലും പ്രത്യേക ചടങ്ങുകളുണ്ടാകും. അഷ്ടമി രോഹിണി വള്ളസദ്യയുൾപ്പെടെയാണ് ആറന്മുളയിൽ നടക്കുന്നത്.

Related Articles

Latest Articles