Thursday, September 24, 2026

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ബി ജെ പി നേതാവിന് ഗുരുതര പരിക്ക്

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ബി ജെ പി ദക്ഷിണ മേഖല വൈസ് പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ ഡി. അശ്വിനിദേവിന് ഗുരുതര പരിക്ക്. ഒപ്പം യാത്ര ചെയ്തിരുന്ന ഏവൂർ സ്വദേശിയായ യുവാവിനും പരിക്കേറ്റു. കായംകുളം മുട്ടം റോഡിൽ കോയിക്കൽപാദിക്കൽ ജംഗ്ഷനിലാണ് അപകടം നടന്നത്.

ഇന്നലെ രാത്രി പത്തോടെ ആയിരുന്നു അപകടം. അശ്വിനിദേവും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്കൂട്ടറും എതിരെ വന്ന ബൈക്കും ഇടിക്കുകയായിരുന്നു. താലൂക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം രണ്ട പേരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.

അവിടെ നിന്ന് അശ്വിനിദേവിനെ കൊച്ചിയിലെ ആശുപത്രിയിലേക്കും കൊണ്ടുപോയി. രണ്ടുപേർക്കും തലയ്ക്കാണ് പരിക്കേറ്റത്.

Related Articles

Latest Articles