Friday, May 3, 2024
spot_img

കെഎസ്ആർടിസി: യൂണിയനുകളുമായി രണ്ടാം ദിന ചർച്ച; 60 വർഷം മുൻപത്തെ നിയമം; 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന് യൂണിയനുകൾ

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി തൊഴിലാളി യൂണിയനുകളുമായി തൊഴിൽ, ഗതാഗത മന്ത്രിമാർ ഇന്നും ചര്‍ച്ച നടത്തും. ഇന്നലത്തെ ചര്‍ച്ചയിൽ സമവായമാകാത്ത സാഹചര്യത്തിലാണ് തുടര്‍ ചര്‍ച്ച. ശമ്പളം കൃത്യമായി നൽകുന്നതിലാണ് പ്രധാന ചര്‍ച്ച. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിൽ യൂണിയനുകളുമായി സമവായത്തിലെത്താനായിരുന്നില്ല. 60 വർഷം മുൻപത്തെ നിയമം വെച്ച് സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് യൂണിയനുകൾ അറിയിച്ചു.

8 മണിക്കൂർ കഴിഞ്ഞു ബാക്കി സമയം ഓവർടൈമായി കണക്കാക്കി വേതനം നൽകണമെന്ന നിർദേശത്തിലും തീരുമാനമായില്ല. ജീവനക്കാരുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് മാനേജ്‍മെന്‍റ് പ്രതിനിധികളും തൊഴിലാളി യൂണിയൻ പ്രതിനിധികളും ഉൾപ്പെടുന്ന ഉപദേശക ബോര്‍ഡ് രൂപീകരിക്കാൻ ഇന്നലത്തെ യോഗം തീരുമാനിച്ചിരുന്നു

അതേസമയം, കെഎസ്ആര്‍ടിസിയിലെ ശമ്പളവിതരണം വൈകുന്നതില്‍ കടുത്ത അമര്‍ഷവുമായി ഹൈക്കോടതി. ശമ്പളം കൊടുത്തിട്ട് തൊഴിലാളികളെ ചർച്ചയ്ക്ക് വിളിക്കൂവെന്ന് ഹൈക്കോടതി പറഞ്ഞു. ഡ്യൂട്ടി പരിഷ്കരണത്തിൽ കോടതി തീരുമാനമെടുക്കുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

Related Articles

Latest Articles