Thursday, January 8, 2026

യുഎസിൽ ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രി ഇന്ന് ദുബായിൽ: ഫെബ്രുവരി ഏഴിന് തിരിച്ചെത്തിയേക്കും

വാഷിംഗ്ടൺ: യുഎസിൽ ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രി ഇന്ന് ദുബായിൽ (Pinarayi Vijayan In Dubai). ദുബായ് എക്‌സ്‌പോയിലെ കേരള എക്‌സ്‌പോയിലെ കേരള പവലിയൻ ഉദ്ഘാടനം ചെയ്യും. ഒരാഴ്‌ച്ച യുഎഇയിലെ വിവിധ എമിറേറ്റുകൾ സന്ദർശിച്ച ശേഷമാകും കേരളത്തിൽ തിരികെയെത്തുകയെന്നാണ് വിവരം.

അതേസമയം അമേരിക്കയിലുള്ള മുഖ്യമന്ത്രിയുടെ ചികിത്സ പൂർത്തിയായി. അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയ്‌ക്ക് പോയതാണ് അദ്ദേഹം. ദുബായിലെത്തുന്ന മുഖ്യമന്ത്രി അബുദാബി, ഷാർജ എന്നിവിടങ്ങളിൽ അവിടുത്തെ ഭരണാധികാരികളുമായി ചർച്ച നടത്തും. ഫെബ്രുവരി ഏഴിന് അദ്ദേഹം തിരുവനന്തപുരത്ത് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Latest Articles