കേരള കോണ്‍ഗ്രസസ് (എം)ന്റെ പുതിയ ചെയര്‍മാനായി ജോസ് കെ മാണിയെ തിരഞ്ഞെടുത്തു. കോട്ടയത്ത് ചേര്‍ന്ന ഒരു വിഭാഗത്തിന്റെ യോഗത്തില്‍ ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. മുതിര്‍ന്ന നേതാവ് ഇ ജെ അഗസ്തിയാണ് ജോസ് കെ മാണിയുടെ പേര് നിര്‍ദ്ദേശിച്ചത്. മുന്‍ എംഎല്‍എ തോമസ് ജോസഫ് നിര്‍ദ്ദേശത്തെ പിന്താങ്ങി. ഇതോടെ കേരളാ കോണ്‍ഗ്രസ് വീണ്ടും പിളരുമെന്ന് ഉറപ്പായി.ഇത് പിളര്‍പ്പുതന്നെയാണെന്ന നിലപാടിലാണ് പി ജെ ജോസഫ്.

