Sunday, January 11, 2026

ആശങ്കയുയർത്തി കേരളത്തിൽ വീണ്ടും കോവിഡ് കുതിച്ചുയരുന്നു; നാല് ദിനസത്തിനിടെ 43 കൊറോണ മരണ റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ കേസുകൾ വീണ്ടും ഉയരുന്നു. ഇന്ന് 1,544 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. പ്രതിദിന പോസിറ്റിവിറ്റി 10 ശതമാനവും കടന്നു. നാല് ദിനസത്തിനിടെ 43 കൊറോണ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആയിരത്തിന് മുകളിലാണ് കൊറോണ കേസുകൾ സ്ഥിരീകരിക്കുന്നത്. ഇന്ന് 11.39 ശതമാനമാണ് ടിപിആർ. ഏറ്റവും കൂടുതൽ പ്രതിദിന രോഗികളുള്ളത് എറണാകുളത്താണ് (481). തിരുവനന്തപുരത്ത് 220 കേസുകളും റിപ്പോർട്ട് ചെയ്തു.

എല്ലാ കേസുകളും ഒമിക്രോൺ വകഭേദമാണെന്നും ആങ്കപ്പെടേണ്ടതില്ലെന്നുമാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. അതേസമയം കൊറോണ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കേരളമുൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചിരുന്നു.

Related Articles

Latest Articles