Friday, March 29, 2024
spot_img

ചൈനയിൽ വീണ്ടും കോവിഡ്; പുതിയ കൊറോണ വൈറസിന്റെ അതിപ്രസരത്തിൽ സ്‌കൂളുകള്‍ അടച്ചു: നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ചൈനീസ് ഭരണകൂടം

ബീജിംഗ്:ചൈനയിൽ വീണ്ടും പുതിയ കോവിഡ് വകഭേദം. ഇതോടെ, രാജ്യത്തിന്റെ തലസ്ഥാനമായ ബീജിംഗില്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുകയാണ്. വിവാഹങ്ങളും ശവസംസ്‌കാര ചടങ്ങുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു. നഗരത്തിലെ എജ്യുക്കേഷണല്‍ ബ്യൂറോയുടെ കണക്കനുസരിച്ച്, ഏപ്രില്‍ 30 മുതല്‍ സ്‌കൂളുകള്‍ അടക്കാനുള്ള നടപടികൾ ആരംഭിച്ചെന്ന് രീതിയിലെ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

അതേസമയം, ചൈനയുടെ സാമ്പത്തിക കേന്ദ്രം എന്നറിയപ്പെടുന്ന ഷാങ്ഹായില്‍ കൊറോണ വ്യാപിച്ചതിനെ തുടര്‍ന്ന്, ജനങ്ങള്‍ വളരെ ദുരിതത്തിലാണെന്നാണ് റിപ്പോര്‍ട്ട്. 26 ദശലക്ഷത്തിലധികം ജനങ്ങള്‍ അധിവസിക്കുന്ന നഗരം കടുത്ത ഭക്ഷ്യക്ഷാമത്തിലാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതിനിടെ, ചൈനയുടെ തലതിരിഞ്ഞ കോവിഡ് നയം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് വരുത്തിയ നാശത്തെക്കുറിച്ച് ലോക ബാങ്കും ചില നിക്ഷേപ ബാങ്കുകളും അടുത്തിടെ മുന്നറിയിപ്പ് നല്കിയതായിരുന്നു.

Related Articles

Latest Articles