Tuesday, May 7, 2024
spot_img

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ആദ്യമായി 200 കടന്നു; ആശങ്ക ഏറുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം ആദ്യമായാണ് 200 കടന്നത്. 138 വിദേശത്ത് നിന്ന് വന്നവരാണ്. 39 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും. 

27 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇന്ന് സ്ഥിരീകരിച്ചവരിൽ സെക്രട്ടേറിയറ്റിന് പുറത്തെ സുരക്ഷാ ഉദ്യോഗസ്ഥനുമുണ്ട്. പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21, തൃശ്ശൂർ 21, കണ്ണൂർ 18, എറണാകുളം 17, തിരു 17 പാലക്കാട് 14 കോട്ടയം 14 കോഴിക്കോട് 14 കാസർകോട് 7 പത്തനംതിട്ട 2 ഓഇടുക്കി 2 വയനാട് 1.

ഇന്ന് രോഗമുക്തർ ആയവരുടെ ജില്ലതിരിച്ചുള്ള കണക്ക് ,തിരുവനന്തപുരം 5, പത്തനംതിട്ട 29, ആലപ്പുഴ 2, കോട്ടയം 16, എറണാകുളം 20, തൃശ്ശൂർ 5, പാലക്കാട് 68, മലപ്പുറം 10, കോഴിക്കോട് 11, വയനാട് 10, കണ്ണൂർ 13, കാസർകോട് 12 ആണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറില്‍ 7306 സാമ്പിളുകൾ പരിശോധിച്ചു 4966 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ചികിത്സയിൽ ഉള്ളത് 2098 പേരാണ്. 2894 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. ഇന്ന് 378 പേരെ ആശുപത്രിയിലാക്കി. ഇതുവരെ 1,71773 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 4834 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുവരെ സെന്‍റിനൽ സർവൈലൻസ് വഴി 53,922 സാമ്പിളുകൾ ശേഖരിച്ചു. അതിൽ 51,840 നെഗറ്റീവായി.

Related Articles

Latest Articles