Sunday, May 5, 2024
spot_img

സാമ്പത്തിക ഞെരുക്കത്തിലേക്ക് കേരളം; മിണ്ടാട്ടം മുട്ടി മുഖ്യൻ

ഹെർഡ് ഇമ്മ്യൂണിറ്റിയും സെറോ സർവേയും പുഴുങ്ങിത്തിന്നാൽ പട്ടിണി മാറില്ല സഖാക്കളേ…സർക്കാരേ…!!!
കേരളത്തിന്റെ 80% സാമ്പത്തിക ക്രയവിക്രയങ്ങളും ആശ്രയിച്ചിരിക്കുന്നത് ഗൾഫ് പണം അഥവാ പ്രവാസി മുണ്ട് മുറുക്കി ഉടുത്ത് നാട്ടിലേക്ക് അയക്കുന്ന പണം കൊണ്ടാണ്.പ്രത്യക്ഷമായും പരോക്ഷമായും പതിനായിരങ്ങൾക്ക് തൊഴിലും വേതനവും നൽകുന്നത് ഇതേ പ്രവാസികളുടെ പണം കൊണ്ടാണ്.


ആ പ്രവാസികളിൽ 15 ലക്ഷം പേരാണ് കോവിഡ് പ്രതിസന്ധി കാരണം തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയത്.ഇനിയും ഒരുപാട് പേർ തിരിച്ച് നാട്ടിലേക്ക് മടങ്ങാനായി കാത്തുനിൽക്കുകയാണ്.പലരും മടങ്ങാത്തത്തിന്റെ കാരണം നാട്ടിൽ പോയാൽ ഒന്നും ചെയ്യാൻ പറ്റില്ല,സാമ്പത്തിക ബാധ്യതകൾ,കുട്ടികളുടെ ഭാവി,പഠനം…എങ്ങനെയും പിടിച്ചു നിന്നേ പറ്റൂ എന്ന ഒറ്റ വികാരത്തിന്റെ പുറത്താണ്.
പല കാരണങ്ങളാൽ നാട്ടിലേക്ക് വന്ന് തിരിച്ചുപോകാൻ കാത്തു നിൽക്കുന്ന പ്രവാസികൾക്ക് ഏറ്റ മറ്റൊരു തിരിച്ചടിയാണ് കോവിഡ് രണ്ടാം വ്യാപനം.

രാജ്യത്തെ മറ്റു സംസ്‌ഥാനങ്ങളിലെല്ലാം കൊറോണ വ്യാപനം കുറഞ്ഞിട്ടും കേരളത്തിൽ കുറയാത്തത് കാരണമാണോ എയർലൈൻ കമ്പനികൾ ഗൾഫിലേക്കുള്ള ഫ്‌ളൈറ്റുകൾ മുന്നറിയിപ്പ് ഇല്ലാതെ റദ്ദാക്കുന്നത് എന്ന് ചിന്തിക്കേണ്ടിവരുന്നു.ഗൾഫ് നാടുകളിലേക്ക് ഏറ്റവും കൂടുതൽ സർവീസുകൾ ഉള്ളത് കേരളത്തിൽ നിന്നാണല്ലോ.
ഇപ്പോൾ നാട്ടിലുള്ളവർക്ക് ഒരു തിരിച്ചുപോക്ക് ഉണ്ടാകുമോ എന്നുള്ള വലിയ ആശങ്കയിലാണ് പ്രവാസി സമൂഹം.അഥവാ തിരിച്ചു പോയാൽ ജോലി ഉണ്ടാകുമോ???
മടങ്ങി വന്ന 15 ലക്ഷം പ്രവാസികളിൽ 1.30 ലക്ഷം പേരാണ് കേരള സർക്കാരിന്റെ അടിയന്തര സഹായമായ 5000 രൂപ വാങ്ങിയിട്ടുള്ളത്,അത്രത്തോളം പരിതാപകരമാണ് അവസ്‌ഥയാണ് പ്രവാസികൾ അനുഭവിക്കുന്നത്. ബാക്കിയുള്ളവർ ഒന്നുകിൽ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന മാനസിക അവസ്‌ഥയിൽ ആയിരിക്കാം ചിലപ്പോൾ ഈ ധനസഹായത്തിന് കൈനീട്ടാത്തത്.


നാട്ടിൽ എന്തെങ്കിലും വ്യവസായം തുടങ്ങാമെന്ന് വെച്ചാൽ ഒരു മുഴം കയർ ആദ്യം വാങ്ങിയിട്ട് വേണം തറക്കല്ലിടാൻ എന്നതാണ് കേരളത്തിലെ അവസ്‌ഥ.ആത്മഹത്യ ചെയ്തു കഴിഞ്ഞാൽ സഖാക്കൾ വെറുതേ വിടുമോ…ഇല്ല.മരിച്ച വ്യവസായി ഭാര്യയുടെ “അവിഹിതം” മൂലം ഉണ്ടായ കുടുംബ പ്രശ്നങ്ങളിലാണ് ആത്മഹത്യ ചെയ്തതെന്ന പ്രത്യേക ഫീച്ചർ പാർട്ടി മുഖപത്രത്തിൽ തന്നെ പ്രസിദ്ധീകരിക്കും.
ചിത്രം സിനിമയിൽ മോഹൻലാൽ സോമനോട് ചോദിച്ച ചോദ്യം വീണ്ടും ചോദിക്കുന്നു “സർ,ജീവിക്കാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുകയാണ്.എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ”

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles