Friday, May 24, 2024
spot_img

”പുതുതലമുറയ്ക്കായി വഴി മാറുന്നു”; ലങ്കൻ പേസ‍ർ ഇസുരു ഉദാന അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

കൊളംബോ: ശ്രീലങ്കന്‍ പേസര്‍ ഇസുരു ഉദാന അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. അപ്രതീക്ഷിതമായാണ് കളി അവസാനിപ്പിക്കുന്നതായി 33 കാരനായ താരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ താരം പങ്കെടുത്തിരുന്നു. അതിനുപിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം.

പുതിയ തലമുറയ്ക്ക് വേണ്ടി മാറിക്കൊടുക്കേണ്ട സമയമായിരിക്കുന്നു. എന്റെ രാജ്യത്തെ പ്രതിനിധീകരിച്ച്‌ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്.’- ഉദാന സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചു. എന്ത് കൊണ്ടാണ് വിരമിക്കാൻ തീരുമാനിച്ചതെന്ന കാരണങ്ങൾ വ്യക്തമല്ല. മികച്ച കരിയർ റെക്കോർഡുമായാണ് താരം കരിയർ അവസാനിപ്പിക്കുന്നത്.

21 ഏകദിനങ്ങളും 34 ടി20 മത്സരങ്ങളും അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചിട്ടുണ്ട്. ആകെ 45 വിക്കറ്റുകൾ വീഴ്ത്തിയതിനൊപ്പം 450 റൺസും നേടിയിട്ടുണ്ട്. ഇടംകൈയ്യന്‍ പേസറായ ഉദാന ഇന്ത്യയ്‌ക്കെതിരേ ഈയിടെ അവസാനിച്ച ട്വന്റി 20 പരമ്പരയില്‍ കളിച്ചെങ്കിലും ഒരു വിക്കറ്റ് പോലും വീഴ്ത്താനായില്ല. ഏകദിന പരമ്പരയിലും കളിച്ചിരുന്നു. അതേസമയം ടീമിനെ സംബന്ധിച്ചിടത്തോളം ഉദാന വിലപ്പെട്ട താരമാണെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അഭിപ്രായപ്പെട്ടു

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles