Wednesday, December 31, 2025

നിലവാരമില്ല: കേരളത്തിന്റെ നിശ്ചലദൃശ്യം റിപ്പബ്ലിക് ദിനപരേഡില്‍ നിന്നു പുറത്ത്

ദില്ലി: റിപ്പബ്ലിക് ദിനപരേഡില്‍ നിന്ന് കേരളത്തിന്റെ നിശ്ചലദൃശ്യം പുറത്ത്. ദൃശ്യത്തെ തള്ളിയത് നിലവാരമില്ലാത്തത് മൂലമെന്ന് ജൂറി അംഗം ജയപ്രഭ മേനോന്‍ മാധ്യമങ്ങളോടു പറഞ്ഞു. ആവര്‍ത്തന വിരസതയുള്ളതുമായ ഫ്ളോട്ടാണ് കേരളം സമര്‍പ്പിച്ചതെന്നാണ് ജയപ്രഭ മേനോന്‍ പറയുന്നത്. ആദ്യം സമര്‍പ്പിച്ച ദൃശ്യം നിര്‍ദ്ദേശങ്ങള്‍ നല്‍കി മടക്കിയെന്നും രണ്ടാമതെത്തിയ നിശ്ചലദൃശ്യവും പുതുമയില്ലാത്തതായിരുന്നുവെന്നും ജൂറി അംഗം പറയുന്നു.

കേരള കലാമണ്ഡലവും, മോഹിനായട്ടവും തെയ്യവും വള്ളംകളിയും ആനയെഴുന്നള്ളത്തുമെല്ലാം ഉള്‍പ്പെടുന്നതായിരുന്നു കേരളം സമര്‍പ്പിച്ച നിശ്ചലദൃശ്യം. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കുന്നത്. നേരത്തെ മഹാരാഷ്ട്രയെയും പശ്ചിമ ബംഗാളിനെയും പരേഡില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ബംഗാളിനെ ഒഴിവാക്കിയത് മമതയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു.

Related Articles

Latest Articles